Last Updated:
എൻഎസ്എസ്- എസ്എൻഡിപി ഐക്യം പറയുന്ന നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയാറുണ്ടോ എന്നായിരുന്നു നാസർ ഫൈസി കൂടത്തായി ചോദിച്ചത്
എൻഎസ്എസ്- എസ്എൻഡിപി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പറഞ്ഞ ഉദാഹരണം ശരിയായില്ല അതിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും അദേഹം വ്യക്തമാക്കി.
എൻഎസ്എസും എസ്എൻഡിപിയും ഐക്യപ്പെടുന്നതിൽ വിരോധമില്ല. അത് പ്രോത്സാഹിപ്പിക്കുന്നു, പക്ഷേ ഇതരമതങ്ങൾക്ക് എതിരാവരുതെന്ന് നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു. സജി ചെറിയാൻ്റെ തിരുത്ത് പ്രോത്സാഹിപ്പിക്കുന്നതായും ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കാൻ തയാറാകുമോ. കെട്ടിച്ച് കൊടുക്കാൻ പൊലും അയിത്ത പ്രകാരം മാറ്റിനിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ലെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായി പറഞ്ഞത്.
Summary: Nasar Faizy Koodathayi, a senior leader of Samastha Kerala Jamiyyathul Ulama, has expressed regret over his controversial remarks regarding the proposed unity between the Nair Service Society (NSS) and the SNDP Yogam. Clarifying his stance on Wednesday, Koodathayi admitted that the example he used during his speech was inappropriate. “The example I cited was wrong, and I express my regret for it,” he stated. He further clarified that he has no alignment with the ideologies or positions held by Jamaat-e-Islami.
Kozhikode [Calicut],Kozhikode,Kerala
Jan 21, 2026 10:18 PM IST
‘NSS-SNDP ഐക്യത്തെ കുറിച്ച് പറഞ്ഞ ഉദാഹരണം ശരിയായില്ല, ഖേദം പ്രകടിപ്പിക്കുന്നു’; സമസ്ത നേതാവ് നാസർ കൂടത്തായി

Comments are closed.