Last Updated:
സംഭവത്തിൽ പാലിശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു
കോഴിക്കോട്: നടുവണ്ണൂർ അന്തംകാവിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ മാരകായുധങ്ങളുമായി ആക്രമണം. അഴിയൂർ സ്വദേശി ടി.ജി. ഷക്കീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റ ഷക്കീറിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു.
നാലംഗ എസ്ഡിപിഐ സംഘമാണ് ഷക്കീറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര അഴിയൂർ മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത രാഷ്ട്രീയ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ പാലിശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് പ്രതിഷേധ ദിനം ആചരിക്കാൻ മുസ്ലീം ലീഗ് ആഹ്വാനം ചെയ്തു.
Kozhikode [Calicut],Kozhikode,Kerala

Comments are closed.