Last Updated:
കുളിക്കുന്നതിനിടയിൽ ഇരുവരും അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു
തിരുവനന്തപുരം: വാമനപുരം നദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ (15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്ത് വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
കല്ലൂർക്കോണം ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ ഗോകുലും നിഖിലും മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പമാണ് നദിയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ ഇരുവരും അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് കണ്ട കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ ഉടൻ തന്നെ ഓടിപ്പോയി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.