Last Updated:
കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതിയാണ് മകൾ നവ്യ
കൊച്ചി: കമ്പിപ്പാരകൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശിനിയായ സരസുവിനെയാണ് മകൾ നിവ്യ ക്രീരമായി മർദ്ദിച്ചത്. നിവ്യ സ്ഥിരമായി ഉപയോഗിക്കാറുള്ള ഫേസ് ക്രീം കാണാതായതിനെച്ചൊല്ലിയുള്ള തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. അമ്മ ക്രീം എടുത്തുമാറ്റി എന്ന് ആരോപിച്ചായിരുന്നു മർദനം. കമ്പിപ്പാര ഉപയോഗിച്ചുള്ള ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സരസുവിന്റെ വാരിയെല്ല് തകർന്നു.
പരിക്കേറ്റ സരസുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതിയായ നിവ്യയ്ക്കെതിരെ ഇത്തവണ ‘കാപ്പ’ (ഗുണ്ട ആക്ട്) പ്രകാരം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Kochi [Cochin],Ernakulam,Kerala
Jan 23, 2026 10:13 AM IST
ഫെയ്സ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകര്‍ത്ത മകള്‍ അറസ്റ്റില്‍

Comments are closed.