Last Updated:
നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു
കണ്ണൂർ: കാട്ടാമ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും പരാക്രമം നടത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് അറസ്റ്റിലായത്.
അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാവുകയും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയുമായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോൾ ആശുപത്രി പരിസരത്തും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പുറമെ, പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Comments are closed.