പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ എത്തില്ല; വിശദീകരണവുമായി വി.വി രാജേഷ് | Thiruvananthapuram Mayor V.V. Rajesh explains why he wont receive PM Narendra Modi at airport | കേരള വാർത്ത


Last Updated:

സാധാരണയായി വിവിഐപികൾ എത്തുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം മേയർ സ്വീകരണത്തിന് എത്താറുള്ളതാണ്

നരേന്ദ്ര മോദി, വി.വി. രാജേഷ്
നരേന്ദ്ര മോദി, വി.വി. രാജേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തിരുവനന്തപുരം മേയർ വിമാനത്താവളത്തിൽ എത്തില്ല. സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെട്ടില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥർ, എൻഡിഎ-ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന 22 അംഗ പട്ടികയാണ് നിലവിൽ പുറത്തു വന്നിട്ടുള്ളത്.

സാധാരണയായി വിവിഐപികൾ എത്തുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം മേയർ സ്വീകരണത്തിന് എത്താറുള്ളതാണ്. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് വി.വി. രാജേഷ് അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും താൻ വേദിയിൽ ഉള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങ് ഒഴിവാക്കിയതെന്ന് മേയറുടെ ഓഫീസും വ്യക്തമാക്കി.

Comments are closed.