Last Updated:
1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ യാത്രാവിമാനമാണിത് എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്
റഷ്യയിലെ വിമാന നിർമാണ കമ്പനിയായ PJSC-UAC യുമായി ചേർന്ന് ഇന്ത്യയിൽ എസ് ജെ- 100 യാത്രാവിമാനം നിർമിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയുടെ എയറോസ്പേസ് നിർമ്മാണ ശേഷിക്ക് കരുത്തേകുന്ന സുപ്രധാന ചുവടുവെയ്പ്പുമാണിത്. 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ യാത്രാവിമാനമാണിത് എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്.
പ്രാദേശിക കണക്റ്റിവിറ്റിക്കായി രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ, നാരോ-ബോഡി വിമാനമാണിത്. ഇത് ഇന്ത്യയുടെ ഉഡാൻ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രാദേശിക കണക്റ്റിവിറ്റിയിൽ 200ൽ അധികം ജെറ്റുകൾക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 350 വിമാനങ്ങൾക്കും ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉപഭോക്താക്കൾക്കായി വിമാനം നിർമിക്കാനുള്ള അവകാശം ഈ കരാർ എച്ച്എഎല്ലിന് നൽകുന്നു. ഇത് ഇന്ത്യയുടെ എയറോസ്പേസ് വ്യവസായത്തെ ശക്തിപ്പെടുത്താനും ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് സംഭാവന നൽകാനും സഹായിക്കും.
2025 ഒക്ടോബർ 27ന് മോസ്കോയിൽ വെച്ചാണ് എച്ച് എ എൽ റഷ്യയുടെ പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (PJSC-UAC) ധാരണാപത്രം ഒപ്പിട്ടത്. എച്ച് എ എല്ലി-നെ പ്രതിനിധീകരിച്ച് പ്രഭാത് രഞ്ജനും PJSC-UAC-യെ പ്രതിനിധീകരിച്ച് ഒലെഗ് ബൊഗോമോളോവുമാണ് കരാറിൽ ഒപ്പിട്ടത്. HAL-ന്റെ CMD ആയ ഡോ. ഡി കെ സുനിൽ, PJSC UAC-യുടെ ഡയറക്ടർ ജനറലായ വാദിം ബഡേക്ക എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
HAL and Public Joint Stock Company United Aircraft Corporation (PJSC-UAC) Russia signed an MoU for production of civil commuter aircraft SJ-100 in Moscow, Russia on October 27, 2025. Shri Prabhat Ranjan, HAL & Mr. Oleg Bogomolov, PJSC UAC, Russia, signed the MoU in the presence… pic.twitter.com/McN8WQjeSl
— HAL (@HALHQBLR) October 28, 2025
പ്രാദേശിക കണക്റ്റിവിറ്റിക്കായി രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ, നാരോ-ബോഡി വിമാനമാണ് SJ-100. വിമാനത്തിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
- വിഭാഗം- ഇരട്ട എഞ്ചിൻ, നാരോ-ബോഡി
- നിലവിൽ 200ൽ അധികം വിമാനങ്ങൾ
- 16-ൽ അധികം വാണിജ്യ എയർലൈനുകളാണ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത്
- പ്രധാന ഉപയോഗം- ഹ്രസ്വദൂര കണക്റ്റിവിറ്റി
ഇന്ത്യയുടെ ഉഡാൻ പദ്ധതിക്ക് കീഴിൽ പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ് ജെ-100 ഹ്രസ്വദൂര റൂട്ടുകൾക്ക് ഒരു വഴിത്തിരിവാകാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിൽ വർധിച്ചു വരുന്ന പ്രാദേശിക വ്യോമയാത്രയുടെ ആവശ്യം നിറവേറ്റും.
ധാരണാപത്രം അനുസരിച്ച് ആഭ്യന്തര ഉപഭോക്താക്കൾക്കായി SJ-100 വിമാനം നിർമ്മിക്കാനുള്ള അവകാശം HAL-ന് ഉണ്ടായിരിക്കും. ഈ സഹകരണം പ്രതീക്ഷിക്കുന്നത്:
- ഇന്ത്യയിലെ എയറോസ്പേസ് വ്യവസായത്തിലെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തും.
- നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
- സിവിൽ വ്യോമയാന മേഖലയിലെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് സംഭാവന നൽകും.
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാർ. 1961 മുതൽ 1988 വരെ നിർമിച്ചിരുന്ന AVRO HS-748 ന് ശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ സമ്പൂർണ യാത്രാവിമാനമാണിത്. HAL-ഉം UAC-യും തമ്മിലുള്ള ഈ സഹകരണം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ഇത് ആഗോള എയറോസ്പേസ് നിർമാണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ വ്യോമയാന മേഖല വളരുന്നതിനനുസരിച്ച്, പ്രാദേശിക കണക്റ്റിവിറ്റിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിലും എയറോസ്പേസ് മേഖലയിൽ ആഭ്യന്തര നിർമ്മാണ ശേഷി വളർത്തുന്നതിലും SJ-100 വിമാനത്തിന്റെ നിർമാണം ഒരു പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്.
New Delhi,New Delhi,Delhi
October 28, 2025 2:14 PM IST
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു

Comments are closed.