Gold Rate: റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക്|Kerala gold rate update on 16th march 2025 know the rate


Last Updated:

ഒരു ഗ്രാം സ്വർണത്തിന്റെ വില 8220 രൂപയാണ്

News18News18
News18

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 65,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8220 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,261 രൂപ വേണം. ഒരു ​ഗ്രാം (One Gram Gold Rate) ആഭരണത്തിന് ഇന്ന് ഏകദേശം 8908 രൂപ കൊടുക്കണം. ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 63,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ ഉയർന്ന സ്വർണവില നിലവിൽ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.

Comments are closed.