Gold Rate: സ്വർണകുതിപ്പിന് ഇന്നും ബ്രേക്ക്; വിലയിൽ ഇടിവ് നിരക്ക് അറിയാം|kerala gold rate update on 18 september 2025 know the rates | Money


Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 10,190 രൂപ നൽകണം

News18
News18

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 400 രൂപ ഇടിഞ്ഞ് 81,520 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ ഇടിഞ്ഞ് 10,190 രൂപയിലെത്തി. രാജ്യാന്തരവില ഔൺസിന് 3,704.53 ഡോളർ‌ എന്ന സർവകാല ഉയരത്തിലെത്തിൽ നിന്നും 3,660 ഡോളർ നിലവാരത്തിൽ എത്തി.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,117 രൂപയും, പവന് 88,936 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,338 രൂപയും പവന് 66,704 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 141 രൂപയും കിലോഗ്രാമിന് 1,41,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.

Comments are closed.