Last Updated:
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95440 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95440 രൂപയാണ്. ഒരു ഗ്രാം 11930 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9810 രൂപയും പവന് 78480 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7640 രൂപയും പവന് 61120 രൂപയുമാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4930 രൂപയും 39440 രൂപയുമാണ് ഇന്നത്തെ വില.
യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത, യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ച എന്നിവയാണ് സ്വർണവില വർധിക്കാൻ കാരണം. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Kochi [Cochin],Ernakulam,Kerala
December 07, 2025 9:57 AM IST

Comments are closed.