Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍| Reliance Jio Happy New Year 2026 Plans Launched Get Unlimited 5G and Free Google Gemini Pro | Money


ഹീറോ വാര്‍ഷിക റീചാര്‍ജ്

ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓഫറാണിത്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ദീര്‍ഘകാല ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഹീറോ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം അതിനോടൊപ്പം ലഭിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനാണ്.

* വാര്‍ഷിക റീചാര്‍ജ് തുക: 3599 രൂപ

* വാലിഡിറ്റി: 365 ദിവസം

* ഡാറ്റ: പ്രതിദിനം 2.5 ജിബി (അണ്‍ലിമിറ്റഡ് 5ജി)

* അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്

* പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)

സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍

ദീര്‍ഘകാല പ്രതിബദ്ധതയില്ലാതെ ഡാറ്റയും വിനോദവും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓപ്ഷനായാണ് സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനും ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ ഓഫറുമായി വരുന്നു.

* നിരക്ക്: 500 രൂപ

* വാലിഡിറ്റി: 28 ദിവസം

* ഡാറ്റ: പ്രതിദിനം 2 ജിബി (അണ്‍ലിമിറ്റഡ് 5ജി)

* അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്

* ഒടിടി ആപ്പുകള്‍: YouTube Premium, JioHotstar, Amazon PVME, Sony LIV, ZEE5, Lionsgate Play, Discovery+, Sun NXT, Kancha Lannka, Planet Marathi, Chaupal, FanCode, Hoichoi എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍.

* പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)

ഫ്‌ളെക്‌സി പാക്ക്

ചെറിയ ബജറ്റിലെ ഡാറ്റാ പാക്കും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിനോദ ഓപ്ഷനുകളും ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ‘ഫ്‌ളെക്‌സി പാക്ക് – 103’ അവതരിപ്പിക്കുന്നത്.

ഈ പ്ലാനിന്റെ അടിസ്ഥാന സവിശേഷതകള്‍ ഇവയാണ്:

* നിരക്ക്: 103 രൂപ

* വാലിഡിറ്റി: 28 ദിവസം

* ഡാറ്റ: 5 ജിബി

ഇതോടൊപ്പം, ഉപഭോക്താവിന് താഴെ പറയുന്ന മൂന്ന് എന്റര്‍ടെയ്ന്‍മെന്റ് പാക്കുകളില്‍ നിന്ന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

വിനോദ പാക്കുകള്‍ (ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം):

ഹിന്ദി പാക്ക്: JioHotstar, Zee5, SonyLiv

ഇന്റര്‍നാഷണല്‍ പാക്ക്: JioHotstar, FanCode, Lionsgate, Discovery+

റീജിയണല്‍ പാക്ക്: JioHotstar, SunNXT, Kancha Lanka, Hoichoi

വാലിഡിറ്റി: 28 ദിവസം

Comments are closed.