Gold Rate: ആശങ്കയേറ്റി സ്വർണം! പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ; രാജ്യാന്തരവില 4952 ഡോളർ പിന്നിട്ടു|kerala gold price update on january 23 2026 know the rates | ബിസിനസ്സ് വാർത്തകൾ


Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) റെക്കോർഡ് വർധനവ്. പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ. ഇതോടെ വില 1,17,120 രൂപയിലെത്തി. ഗ്രാമിന് 495 രൂപ ഉയർന്ന് 14,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,971 രൂപയും, പവന് 1,27,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,978 രൂപയും പവന് 95,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 360 രൂപയും കിലോഗ്രാമിന് 3,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡ‍ൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‍സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.\

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

Comments are closed.