Last Updated:
വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു
പാലക്കാട്: 60 കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) ആണ് അറസ്റ്റിലായത്. വാളയാർ പോലീസാണ് പ്രതിയെ പിടികൂടിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയാണ് അരുൺ പ്രസാദ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 60 കാരി വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി വാളയാർ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പ്രതി പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. കേസിൽ സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
Palakkad,Kerala
June 01, 2025 12:59 PM IST

Comments are closed.