Last Updated:
വിവാഹിതയായ സരിതയും സുനിലും സഹപാഠികളാണ്
പാലക്കാട് കോങ്ങാട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒന്നര കിലോയോളം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരി വിൽപന നടത്തിയത്. വിവാഹതിയായ സരിതയും സുനിലും ഒന്നിച്ചു പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള ബന്ധം തുടർന്നു.
ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനം തുടങ്ങിയിട്ട്.
ഈ സ്ഥാപനത്തിന്റെ മറവിലാണ് ലഹരി വിൽപന. ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട് തൃശൂ൪ ജില്ലകളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരം ലഭിച്ച പൊലീസ് ഇവർ തിരിച്ചുവരുന്നതിനായി കാത്തിരുന്നു.
ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.
Palakkad,Kerala
May 31, 2025 10:09 PM IST

Comments are closed.