അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ Three including a former forest department watcher arrested with tiger teeth and sandalwood in Attappadi


Last Updated:

രണ്ട് പുലിപ്പല്ലും അഞ്ച് കിലോ ചന്ദനവുമാണ് പിടിച്ചെടുത്തത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

അട്ടപ്പാടിയിൽ പുലിപ്പല്ലും, ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ. മുന്‍ വനംവകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വീട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42), എന്നിവരാണ് വനംവകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. രണ്ട് പുലിപ്പല്ലും, അഞ്ച് കിലോ ചന്ദനവുമാണ് പിടിച്ചെടുത്തത്.വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയൈണ് സംഭവം.

പുലിപ്പല്ലും ചന്ദനവും വാങ്ങിക്കാനെത്തിയവർ എന്ന പേരിൽ വനം വകുപ്പ് വിജിലൻസ് സംഘം അബ്ദുൾ സലാമിനെ ബന്ധപ്പടുകയായിരുന്നു. തുടർന്ന് അബ്ദുൾ സലാമിന്റെ ബൈക്കിൽ ഇവർക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടാൻ ശ്രമിച്ചെങ്കിലും ബൈക്ക് ഉപക്ഷിച്ച് ഇയാൾ ഓടി രക്ഷപെട്ടു. തുടര്‍ന്ന്, പുലിപ്പല്ലുമായി അബ്ദുള്‍ സലാമും, നിയാസും സ്‌ക്വാഡിന്റെ പിടിയിലാവുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുലിപ്പല്ല് മുൻ ഫോറസ്റ്റ് വാച്ചർ കൃഷ്ണമൂര്‍ത്തി നല്‍കിയതാണെന്ന വിവരം അറിയുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ കൃഷ്ണമൂർത്തിയെയും അറസ്റ്റ് ചെയ്തു. അഗളി കോടതിയിൽ ഹാജരാക്കി മൂന്ന്പേരെയും റിമാൻഡ് ചെയ്തു.

Comments are closed.