Last Updated:
കൊലപാതകം കണ്ട മകൾ പേടിച്ച് അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു
കൊല്ലം: മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം ഇതുവരെയും വ്യക്തമല്ല. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയത്തോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
November 24, 2025 7:33 AM IST
കൊല്ലത്ത് മകളുടെ മുന്നിൽവെച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി

Comments are closed.