Last Updated:
പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് പെൺകുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം: അച്ഛൻ ക്രൂരമായി മർദിച്ച ഒൻപതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടായരുന്നു അച്ഛൻ ക്രൂരമായി മർദിച്ചത്. മർദനത്തിനുശേഷം രാത്രി വീട്ടിൽനിന്ന് പുറത്തിറക്കിവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് പെൺകുട്ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് പെൺകുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മർദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. സ്കൂളിൽ പോകാനോ പഠിക്കാനോ തന്നെ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം മാത്രമായിരുന്നുവെന്നും പെൺകുട്ടി ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram,Kerala
December 08, 2025 4:28 PM IST

Comments are closed.