കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺസുഹൃത്ത്|Man Attacked Near Thiruvalla Bus Stand After Allegedly Harassing Woman | Crime


Last Updated:

വിഷ്ണു മോശമായി പെരുമാറിയ വിവരം പെൺകുട്ടി തന്റെ ആൺസുഹൃത്തിനെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു

News18
News18

തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് അടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശിയായ വിഷ്ണുവിനാണ് (27) പരിക്കേറ്റത്. ബസ് കാത്തുനിന്ന പെൺകുട്ടിയോട് വിഷ്ണു മോശമായി പെരുമാറിയെന്നും അശ്ലീല പരാമർശം നടത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. വിഷ്ണു മോശമായി പെരുമാറിയ വിവരം പെൺകുട്ടി തന്റെ ആൺസുഹൃത്തിനെ ഫോൺ വഴി വിളിച്ച് അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പെൺകുട്ടിയുടെ സുഹൃത്തും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിന് പുറത്തുവെച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ വിഷ്ണു പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ മർദിക്കാൻ ശ്രമിച്ചു. ചങ്ങല പിടിച്ചുവാങ്ങിയ സുഹൃത്ത്, അത് ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഇടതു നെറ്റിയിൽ മുറിവേറ്റു.

സംഘർഷത്തെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആർക്കും പരാതി ഇല്ലാത്തതിനാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺസുഹൃത്ത്

Comments are closed.