ഒറ്റയ്ക്ക് നടന്നോ സ്‌കൂട്ടറിലോ പോകുന്ന യുവതികളെ പതിവായി ഉപദ്രവിക്കുന്ന 27 കാരൻ പിടിയിൽ|youth molester arrested targeted women solo travelers | Crime


Last Updated:

വൈകുന്നേരങ്ങളിൽ റോഡിലൂടെ തനിച്ച് നടന്നുപോകുന്നവരെയോ സ്കൂട്ടറിൽ സഞ്ചരിക്കുന്നവരെയോ ആണ് പ്രതി ഉപദ്രവിച്ചിരുന്നത്

News18
News18

ബെംഗളൂരു: സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സാൻവിച്ച് ഔട്‌ലെറ്റിലെ ജീവനക്കാരനായ ടി. വിനോദ് (27) ആണ് പിടിയിലായത്. വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ അതിക്രമങ്ങൾ. വൈകുന്നേരങ്ങളിൽ റോഡിലൂടെ തനിച്ച് നടന്നുപോകുന്നവരെയോ സ്കൂട്ടറിൽ സഞ്ചരിക്കുന്നവരെയോ ആണ് പ്രതി ഉപദ്രവിച്ചിരുന്നത്. അതിക്രമത്തിന് ശേഷം സ്വന്തം സ്കൂട്ടറിൽ വേഗത്തിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ രീതി.

കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് വിനോദ് പിടിയിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ യുവതി സ്കൂട്ടറിന്റെ വേഗം കുറച്ച സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

Comments are closed.