Last Updated:
കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു
കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ദിപിനെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
December 17, 2025 5:42 PM IST

Comments are closed.