എട്ടുകോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ വാളയാർ ചെക്ക്പോസ്റ്റിൽ പിടിയിൽ Two youths arrested at Walayar check post with gold ornaments worth eight crore rupees | Crime


Last Updated:

കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രേഖകളില്ലാതെ കടത്തിന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ വാളയാർ ചെക്ക്പോസ്റ്റിൽ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ(28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് വ്യാഴാഴ്ച രാവിലെ 9.30-ന് എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്. പിടിച്ചെടുത്ത സ്വർണം ജിഎസ്ടി വകുപ്പിനു കൈമാറി. പിടിച്ചെടുത്ത് സ്വർണത്തിന് കവറടക്കം 8.696 കിലോഗ്രാം ഭാരമുണ്ട്. തൃശ്ശൂരിലേക്കാണ് സ്വർണം കൊണ്ടുവ്നതെന്നാണ് വിവരം.

വാളയാർ എൻഫോഴ്സ്മെന്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷ്, എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ബി.ജെ.ശ്രീജി, കെ.എ. മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എം.സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവരാണ് പരിശോധന നടത്തിയത്.

Comments are closed.