Last Updated:
മോഷ്ടാവാണെന്ന് സംശയിച്ചാണ് നാട്ടുകാർ മർദിച്ചതെന്ന് പോലീസ് പറയുന്നു
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് നാട്ടുകാരുടെ ക്രൂരമായ മർദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അഞ്ചുപേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാമനാരായൺ മദ്യപിച്ച നിലയിലായിരുന്നുവെന്നും മോഷ്ടാവാണെന്ന് സംശയിച്ചാണ് നാട്ടുകാർ ഇയാളെ മർദിച്ചതെന്നും പോലീസ് പറയുന്നു. ഇയാളുടെ പക്കൽ നിന്ന് മോഷണവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. യുവാവിന്റെ ശരീരത്തിൽ അടിയേറ്റ നിരവധി പാടുകളുണ്ടെന്ന് വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു. മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണ്.
Palakkad,Palakkad,Kerala

Comments are closed.