Last Updated:
ആരോപണങ്ങൾ മണ്ണന്തല പോലീസ് പൂർണ്ണമായും നിഷേധിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ വെച്ച് തനിക്ക് ക്രൂരമായ മർദനമേറ്റെന്ന പരാതിയുമായി നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ ധസ്തക്കീർ. ശരീരമാസകലം ലാത്തികൊണ്ടുള്ള മർദനമേറ്റ പാടുകളുമായി ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാവും കുടുംബവും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
കുടുംബകലഹത്തെത്തുടർന്ന് ധസ്തക്കീറിന്റെ ഭാര്യ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാൽ വീട്ടിലെത്തിയ പോലീസ് ധസ്തക്കീറിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്രൂരമായി ഉപദ്രവിച്ചെന്ന് ഇയാളുടെ മാതാവ് പറയുന്നു. തടിക്കഷണം ഉപയോഗിച്ച് വീട്ടിൽ വെച്ച് മർദിച്ചെന്നും, പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷവും മർദനം തുടർന്നെന്നുമാണ് കുടുംബത്തിന്റെ പരാതി. ശരീരത്തിലെ പരിക്കുകൾ ഇതിന് തെളിവാണെന്നും അവർ ആരോപിക്കുന്നു.
ആരോപണങ്ങൾ മണ്ണന്തല പോലീസ് പൂർണ്ണമായും നിഷേധിച്ചു. ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നുവെന്ന പരാതിയിലാണ് സ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും, ആ ഓട്ടത്തിനിടയിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാണിതെന്നുമാണ് പോലീസിന്റെ വാദം.
സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ധസ്തക്കീറിന്റെ കുടുംബം.
Thiruvananthapuram,Kerala
Dec 20, 2025 10:03 PM IST
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദനമെന്ന് പരാതി; വീണതെന്ന് പൊലീസ്: ശരീരമാസകലം ലാത്തിപ്പാടുകൾ

Comments are closed.