Last Updated:
ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്
തൃശൂർ: ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷിനെയാണ് വിജിലൻസ് സംഘം പാലിയേക്കരയിൽ വെച്ച് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 32,500 രൂപയും വിജിലൻസ് കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് ആറുമണിയോടെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വെച്ചാണ് ഹരീഷ് സഞ്ചരിച്ചിരുന്ന കാർ വിജിലൻസ് തടഞ്ഞത്. അന്വേഷണസംഘത്തെ കണ്ടയുടൻ കയ്യിലുണ്ടായിരുന്ന പണം ഹരീഷ് കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ പണം കണ്ടെത്തുകയും ഹരീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ചാലക്കുടി പരിധിയിലുള്ള ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും ഇൻസ്പെക്ടർ കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസങ്ങളിലാണ് പണം ശേഖരിക്കാറുള്ളതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഹരീഷ് വലയിലായത്.
Thrissur,Thrissur,Kerala
ബാറുടമകളിൽ നിന്നും വാങ്ങിയ മാസപ്പടി വിജിലൻസിനെ കണ്ടതോടെ വലിച്ചെറിഞ്ഞ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പിടിയിൽ

Comments are closed.