Last Updated:
സംഭവത്തിൽ ടിവിഎസ് ഫൈനാൻസ് ജീവനക്കാരായ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: മൊബൈൽ ഫോണിന്റെ ഇഎംഐ മുടങ്ങിയതിന് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ട് മണിയ്ക്ക് താമരശ്ശേരി ചുങ്കത്താണ് സംഭവം. അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെയാണ് സംഘം കുത്തിയത്. സംഭവത്തിൽ ടിവിഎസ് ഫൈനാൻസ് ജീവനക്കാരായ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
നരിക്കുനി പാറന്നൂർ സ്വദേശി നിതിൻ (28), എരഞ്ഞിക്കൽ സ്വദേശി അഭിനന്ദ് (28), അഖിൽ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അബ്ദുറഹ്മാൻ ടിവിഎസ് ഫൈനാൻസ് വഴി 36,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ ഗഡുവായ 2,302 രൂപ കഴിഞ്ഞ ദിവസം അടയ്ക്കാൻ വൈകിയിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
അബ്ദുറഹ്മാനെ ചുങ്കത്തേക്ക് വിളിച്ചുവരുത്തിയ സംഘം ആദ്യം മർദ്ദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി പോലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kozhikode [Calicut],Kozhikode,Kerala
Dec 27, 2025 12:46 PM IST
കോഴിക്കോട് ഫോണിൻ്റെ EMI മുടങ്ങിയതിന് യുവാവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Comments are closed.