Last Updated:
തമിഴ്‌നാട്ടിലെ പളനിയിൽ നിന്നാണ് ഇയാളെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്
പാലക്കാട്: ആലത്തൂർ പാടൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ വീടുകയറി ആക്രമിച്ച കേസിൽ പ്രതിയായ ബിജെപി പ്രവർത്തകൻ സുരേഷിനെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ പളനിയിൽ നിന്നാണ് ഇയാളെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം, പീഡനശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റോഡിലിരുന്ന് മദ്യപിച്ച ശേഷം സുരേഷ് വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഇതേ ദിവസം തന്നെ ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിലും സുരേഷിനും സുഹൃത്തുക്കളായ വിഷ്ണു, അരവിന്ദ് എന്നിവർക്കുമെതിരെ പരാതിയുണ്ട്.
സുരേഷിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സുരേഷ് സജീവ ബിജെപി പ്രവർത്തകനാണെന്ന് തെളിയിക്കുന്ന ഫോട്ടോകളും പാർട്ടിയുടെ ഔദ്യോഗിക പേജുകളിൽ വന്ന വാർത്തകളും പുറത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Palakkad,Palakkad,Kerala

Comments are closed.