Last Updated:
ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണെന്ന് പോലീസ് പറയുന്നു
കൊല്ലം: ബന്ധുവിന്റെ മൊബൈൽ ഫോണിൽ ഭാര്യയുടെ നമ്പർ കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആയുർ സ്വദേശി സ്റ്റെഫിനെയാണ് (28) ചടയമംഗലം പോലീസ് പിടികൂടിയത്. ആക്രമണത്തിൽ വഞ്ചിപ്പട്ടി സ്വദേശി ബിനുരാജിനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണെന്ന് പോലീസ് പറയുന്നു. ഇതിനിടെ ബിനുരാജിന്റെ മൊബൈൽ ഫോണിൽ തന്റെ ഭാര്യയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത് പ്രതി കണ്ടതാണ് അക്രമത്തിന് കാരണമായത്. പട്ടികക്കമ്പുമായി ബിനുരാജിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ക്രൂരമായ ദമ്പതികളെ ആക്രമിക്കുകയായിരിന്നു. ബിനുരാജിന്റെ തലയ്ക്കും ദേഹത്തും മാരകമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച ഭാര്യയുടെ തലയ്ക്കും പട്ടികക്കമ്പ് കൊണ്ട് അടിയേറ്റു.
അടിയേറ്റ് ബോധരഹിതനായി വീണ ബിനുരാജിനെയും രക്തത്തിൽ കുളിച്ച ഭാര്യയെയും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് വൈക്കൽ ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kollam,Kollam,Kerala

Comments are closed.