വര്‍ക്കലയില്‍ ട്രെയിൻ തട്ടി യുവതിയും കുഞ്ഞും മരിച്ചു; ഇരുവരെയും തിരിച്ചറിഞ്ഞില്ല

0

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം.

വർക്കലയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.

ഏകദേശം 25 വയസ്സ് പ്രായംതോന്നിക്കുന്ന യുവതിയും അഞ്ചുവയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിയാൻ കഴിയാത്ത രീതിയില്‍ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. വർക്കല പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവസ്ഥലത്തുനിന്ന് കുട്ടിയുടെ ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതില്‍ കുട്ടിയുടെ സ്ലേറ്റും ഒരു ബുക്കുമാണുള്ളത്. ബുക്കില്‍ മിഥുൻ എന്ന പേരുണ്ട്. മരിച്ചവർ സമീപത്തുള്ളവർ അല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.