Last Updated:
നാദിർഷയുടെ കുടുംബം ഏറെ ഓമനിച്ചു വളർത്തിയ നൊബേൽ എന്നു പേരുള്ള പൂച്ചയാണ് ചത്തത്
കൊച്ചി: വളർത്തുപൂച്ച ചത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് നടനും സംവിധായകനുമായ നാദിർഷ. വളർത്തു പൂച്ച ചത്തതിനെ തുടർന്ന് എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെ പരാതി നൽകിയിരിക്കുകയാണ് നാദിർഷ. നാദിർഷയുടെ കുടുംബം ഏറെ ഓമനിച്ചു വളർത്തിയ നൊബേൽ എന്നു പേരുള്ള പൂച്ചയാണ് ചത്തത്.
പൂച്ചയെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതാണെന്നും എന്നാൽ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പൂച്ച ചത്തു പോയെന്നുമാണ് നാദിർഷ പറയുന്നത്. കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു നാദിർഷ ആരോപണങ്ങൾ ഉന്നയിച്ചത്.
പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തെന്നാണ് നാദിർഷ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ നടൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിർഷയും മകളുമായിരുന്നു പാലാരിവട്ടത്തെ പെറ്റ് ആശുപത്രിയിൽ എത്തിയത്. അനസ്തേഷ്യ നൽകുന്നതിന് മുന്നെ അവർ പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ടിരുന്നു. പിന്നീട് കണ്ടത് പൂച്ചയുടെ ജഡമായിരുന്നെന്നും നാദിർഷ പറഞ്ഞു. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചെങ്കിലും അവർ അവിടെയില്ലെന്നാണ് പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുമാണ് നാദിർഷയുടെ ആവശ്യം.
Ernakulam,Kerala
June 15, 2025 11:43 AM IST
‘പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ടു, പിന്നീട് കണ്ടത് ജഡം’; തന്റെ വളർത്തുപൂച്ച ചത്തത് ആശുപത്രിയുടെ അനാസ്ഥ കാരണമെന്ന് നാദിർഷ

Comments are closed.