ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു|Kerala Congress leader Prince lukose passes away | Kerala


Last Updated:

വേളാങ്കണ്ണിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു

News18News18
News18

കോട്ടയം: കേരള കോൺഗ്രസ് നേതാവും മുൻ ഏറ്റുമാനൂർ എം.എൽ.എ സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലർച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രിൻസ് ലൂക്കോസ്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്. കോട്ടയം പെരുമ്പയിക്കാടാണ് അദ്ദേഹത്തിന്റെ സ്വദേശം. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവാണ്.

Comments are closed.