Last Updated:
സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിന്,
സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് ഇവർ വിളക്ക് കൊളുത്തിയത്
ഭാരത മാതാവിൻ്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം തരംതാഴ്ത്തി.കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്‌ക്കെതിരെയാണ് പാർട്ടി നടപടി.
ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്.സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിന്,
സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് ഇവർ വിളക്ക് കൊളുത്തിയത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Kozhikode,Kerala
September 12, 2025 6:09 PM IST

Comments are closed.