കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു; അഞ്ച് ഭാഗങ്ങളായി പ്രസിദ്ധീകരിക്കും History of RSS in Kerala to be published in five-part book | Kerala


Last Updated:

ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും

News18News18
News18

കേരളത്തിലെ ആർഎസ്എസ് പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നു. ശതാബ്ദിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്)

കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്.  ഗ്രന്ഥപരമ്പരയുടെ

ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും.

1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്.

പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും വിവരണങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിൽ vതുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളുടെയും വിശദാംശങ്ങളുണ്ട്.  പ്രധാന സംഭവങ്ങളുടെ നാൾവഴികളും ഇതിൽപെടും.

2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച വൈകീട്ട് 6 ന് എറണാകുളത്ത് ആർഎസ്എസ് പ്രാന്തകാര്യാലയമായ ഇളമക്കര മാധവനിവാസിലാണ് പുസ്തക പ്രകാശനം.

Comments are closed.