ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ Travel vlogger Arunima shares her bad experience while travelling in turkey | Kerala


Last Updated:

തുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവമാണ് അരുണിമ പങ്കുവച്ചത്

സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള ട്രാവൽ വ്‌ളോഗറാണ് അരുണിമ. വിദേശ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നതിന്റെ അനുഭവങ്ങൾ ചിത്രങ്ങളായും റീലുകളായും വീഡിയോകളായും തന്റെ അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം നിരവധി കാഴ്ചക്കാരുമുണ്ട്.വളരെ മികച്ച അഭിപ്രായങ്ങളും പിന്തുണയുമാണ് കാഴ്ചക്കാരിൽ നിന്നും ഫോളോവേഴ്സിൽ നിന്നും അരുണിമയ്ക്ക് ലഭിക്കുന്നത്.

എന്നാൽ തുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് അരുണിമ. തുർക്കിയിൽ വെച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ വിവരിക്കുന്നത്. വാഹന ഉടമ തന്റെ സ്വകാര്യ ഭാഗം കാണിക്കുന്നതടക്കമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് അരുണിമ തന്റെ ദുരനുഭവം വിവരിച്ചത്.

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ലിഫ്റ്റ് നോക്കി നിന്ന് അരുണിമയ്ക്ക് ഏറെ നേരത്തെ കാത്തു നിൽപ്പിന് ശേഷമാണ് ഒരു ലിഫ്റ്റ് ലഭിക്കുന്നത്. കാറിൽ കയറിയപ്പോൾ ടെ കാറിന്റെ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകായിരുന്നു. വീഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു  ഒരു ഫ്യുവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ പോയി.

അരുണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

“ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എൻറെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്… പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ… യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല… കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്… ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ചു ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം??അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്,അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്..”

Comments are closed.