Last Updated:
ശബരിമല സ്വർണക്കൊള്ളയിലെ നാലാമത്തെ അറസ്റ്റാണിത്
ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ എസ് ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ നാലാമത്തെ അറസ്റ്റാണിത്. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മിഷണർക്കാണ്. എന്നാൽ 2019 ജൂലൈ 19ന് സ്വർണ പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം.
Thiruvananthapuram,Kerala
November 06, 2025 9:58 PM IST

Comments are closed.