തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; കോട്ടയത്ത് സിപിഎം നേതാവ് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചു Kottayam CPM leader resigns from party posts after wife was not given seat in local body elections  | Kerala


Last Updated:

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ എൽഡിഎഫ് സീറ്റ് തർക്കത്തെത്തുടർന്നാണ് രാജി

News18
News18

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നൽകാത്തതിനെത്തുടർന്ന് കോട്ടയത്ത് സിപിഎം നേതാവ് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചു. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ എൽഡിഎഫ് സീറ്റ് തർക്കത്തെത്തുടർന്നാണ് രാജി.

അനസിന്റെ ഭാര്യ ബീമ അനസിനെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 26ാം വാര്‍ഡിലെ സ്ഥാനാർത്ഥിയായി മത്സിപ്പിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ അവസാനം മത്സരിക്കേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; കോട്ടയത്ത് സിപിഎം നേതാവ് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചു

Comments are closed.