എല്ലാ കണ്ണുകളും പാലക്കാട് കുന്നത്തൂർമേടിലേക്ക്; മുൻ‌കൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ എത്തുമോ?| All Eyes on Palakkads Kunnathurmedu Will Bail-Granted Rahul Mamkootathil Arrive to Cast Vote | Kerala


Last Updated:

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്റെ തീരുമാനം. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീറ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിൽ‌ വ്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്.

ഇതും വായിക്കുക: രാഹുൽ‌ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം

രാഹുലിനെതിരെ യുവതിയുടെ ആരോപണം ഉയര്‍ന്നഘട്ടത്തിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ സജീവമായിരുന്നു. ഇതിനിടെയാണ് ആദ്യപരാതിക്കാരി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി ഇമെയില്‍ മുഖാന്തരം പരാതി നല്‍കുകയായിരുന്നു. ഇതോടെ രണ്ട് ബലാത്സംഗക്കേസുകളിൽ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ പ്രതിയായി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

എല്ലാ കണ്ണുകളും പാലക്കാട് കുന്നത്തൂർമേടിലേക്ക്; മുൻ‌കൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ എത്തുമോ?

Comments are closed.