Last Updated:
അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ നടന്നത്
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കൗതുകമുണർത്തി വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡ്. മത്സരരംഗത്തുണ്ടായിരുന്ന മൂന്ന് സ്ഥാനാർഥികൾക്കും ലഭിച്ച വോട്ടുകൾ തമ്മിൽ ഒരോ വോട്ടിന്റെ മാത്രം വ്യത്യാസമാണുള്ളതെന്നതാണ് ഈ വാർഡിനെ ശ്രദ്ധേയമാക്കിയത്. അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ നടന്നത്. ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ സി.പി.എം. സ്ഥാനാർഥിയായ ഉണ്ണാച്ചി മൊയ്തുവിനായിരുന്നു വിജയം.
ഉണ്ണാച്ചി മൊയ്തുവിന് ആകെ ലഭിച്ചത് 375 വോട്ടുകൾ ആയിരുന്നു. തൊട്ടുപിന്നാലെ ബി.ജെ.പി. സ്ഥാനാർഥി മനോജ് പടക്കോട്ടുമ്മൽ 374 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥിയാകട്ടെ 373 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിക്കും രണ്ടാമതെത്തിയ സ്ഥാനാർഥിക്കും തമ്മിൽ ഒരു വോട്ടിന്റെയും, രണ്ടാമനും മൂന്നാമനും തമ്മിൽ ഒരു വോട്ടിന്റെയും വ്യത്യാസം മാത്രം. തിരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടും എത്രത്തോളം നിർണായകമായിരുന്നുവെന്ന് കാണിച്ചുതരികയാണ് കരിങ്ങാരി വാർഡിലെ വോട്ടെണ്ണൽ.
December 14, 2025 1:08 PM IST

Comments are closed.