ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി KSRTC driver found dead after stopping bus on national highway in Thrissur  | Kerala


Last Updated:

ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂരിഓടിച്ചുകൊണ്ടിരുന്ന ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഓടിച്ചിരുന്ന ബാബു ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഈ ബസിലെ യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസികയറ്റിവിട്ടു. ഇതിനി പിന്നാലെ നടത്തിയ തെരച്ചിലിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Comments are closed.