എറണാകുളം ശിവക്ഷേത്രോത്സവത്തിൽ ഉദ്ഘാടകനായി ദിലീപ്; പ്രതിഷേധത്തിൽ പരിപാടി മാറ്റി|Dileep Event Canceled Amid protest Over ernakulam shiva Temple Festival Invitation | Kerala


Last Updated:

പരിപാടിയുടെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപകമായ വിമർശനം ഉയർന്നത്

News18
News18

എറണാകുളം: ശിവക്ഷേത്രോത്സവത്തിന്റെ ഉദ്ഘാടനത്തിനായി നടൻ ദിലീപിനെ ക്ഷണിച്ചതിനെതിരെ വിവാദം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാളെ നടക്കാനിരുന്ന പരിപാടി മാറ്റിവെച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ജനുവരിയിൽ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് 6:30ന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് പ്രതിഷേധം കാരണം മാറ്റിയത്. പരിപാടിയുടെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപകമായ വിമർശനം ഉയർന്നത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ ആദ്യ പ്രതികരണം പുറത്തുവന്നു. വിചാരണ കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടുവെന്നും നിയമത്തിനു മുന്നിൽ ആരും തുല്യരല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രതികരിച്ചു. അതിജീവിതയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Comments are closed.