Last Updated:
തെന്നി മാറിയ ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു
ചേര്‍ത്തല: കളിക്കുന്നതിനിടെ ദേഹത്ത് ഇരുമ്പുഗേറ്റ് മറിഞ്ഞുവീണ് അഞ്ചുവയസുകാരൻ മരിച്ചു. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന് (5) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം അയല്‍വീട്ടില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ട്രാക്കിലൂടെ തള്ളി മാറ്റാവുന്ന ഇരുമ്പുഗേറ്റിൽ കളിക്കുന്നതിനിടയില്‍ തെന്നി മാറിയ ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഗേറ്റിനടിയിൽ അകപ്പെട്ടുപോയ ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആര്യന്റെ അമ്മ സുബി വിദേശത്താണ്. അമ്മ നാട്ടിലെത്തിയതിനുശേഷം സംസ്കാരം നടത്തും.
Cherthala,Alappuzha,Kerala
December 15, 2025 11:18 AM IST

Comments are closed.