Last Updated:
സുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരിച്ചത്
ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റു ചികിത്സയിലിരിക്കേ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഓട്ടോഡ്രൈവറായ രഘു (54), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഡിസംബർ എട്ടിന് വൈകീട്ട് നാല് മണിയോടെ വീട്ടിൽ വെച്ചാണ് സുജ സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഭർത്താവ് രഘു സുജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.
ഇരുവരെയും ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബപ്രശ്‌നങ്ങളാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെല്‍പ്പ് ലൈന്‍: 1056, 0471-2552056)
Alappuzha,Alappuzha,Kerala
December 16, 2025 8:53 AM IST

Comments are closed.