Last Updated:
ഈ വാർഡിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ട് ലഭിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് പൂജ്യം വോട്ട്. പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപി ഒറ്റ വോട്ടുപോലും ഇല്ലാതെ പൂജ്യമായത്. പ്രസാദ് ടി എയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ സിപിഎം സ്ഥാനാര്‍ത്ഥി അഷ്‌റൂഫിന് 518 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു.
എന്നാൽ 39 അംഗങ്ങൾ ഉള്ള ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയാണ്.19 അംഗങ്ങളുള്ള സിപിഎമ്മാണ് ഒന്നാം കക്ഷി. കോൺഗ്രസിന് നാലും മുസ്ലീം ലീഗിന് മൂന്നും സീറ്റ് ഉണ്ട്.
Ottappalam (Ottapalam),Palakkad,Kerala
December 16, 2025 2:52 PM IST

Comments are closed.