Last Updated:
തെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും സിപിഎം ആരോപിച്ചു
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്ന് സിപിഎം അറിയിച്ചു. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനവും വർഗ്ഗീയ ധ്രുവീകരണത്തിനും വേണ്ടിയാണെന്നും സിപിഎം അറിയിച്ചു. നാളെ ജില്ലാ കമ്മിറ്റിക്കുശേഷം പരാതി നൽകാനാണ് ആലോചന.
വളരെ ഗുരുതരമായ തെറ്റാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതങ്ങളെയോ മത സ്ഥാപനങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് സ്വാമി അയ്യപ്പന്റെ പേരിലുള്ള പാരഡി ഗാനം കോൺഗ്രസുകാർ ലീഗുകാരോടൊപ്പം ചേർന്ന് പുറത്തിറക്കിയത്. ഇത് തെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും സിപിഎം ആരോപിച്ചു.
ഇത് വർഗീയ ചേരി തിരിവിലേക്കാണ് ഇപ്പോൾ പോകുന്നത്. ഹൈന്ദവ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട ലംഘമായതിനാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സി പി എം ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിലായിരിക്കും പരാതി നൽകുന്നത്.
Thiruvananthapuram,Kerala
December 17, 2025 4:11 PM IST

Comments are closed.