സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ| CPM Candidate Loses in local body election Wife Thanks Voters for Support | Kerala


Last Updated:

ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായതോടെ രണ്ടാമതൊരു പോസ്റ്റു കൂടിയിട്ട് നന്ദി അറിയിക്കാനുള്ള കാരണവും അവർ വിശദീകരിച്ചു

മാന്നാർ പഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സജികുമാർ
മാന്നാർ പഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സജികുമാർ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ‌ സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവ് തോറ്റതിന് വോട്ടർമാർക്ക് നന്ദി അറിയിച്ച് സമൂഹമാ ധ്യമത്തിൽ ഭാര്യയുടെ കുറിപ്പ്. മാന്നാർ പഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും കുട്ടംപേരൂർ (കുന്നത്തൂർ) സഹകരണ ബാങ്ക് സെക്രട്ടറിയുമായ സജികുമാർ പരടയിൽ തോറ്റതിനെത്തുടർ ന്നാണ് ഭാര്യ ടിടിഐ അധ്യാപിക സിന്ധു വോട്ടർമാർക്ക് നന്ദിയറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായതോടെ രണ്ടാമതൊരു പോസ്റ്റു കൂടിയിട്ട് നന്ദി അറിയിക്കാനുള്ള കാരണവും അവർ വിശദീകരിച്ചു. ഭർത്താവ് ജയിച്ചാൽ, ഒരുമിച്ചു വിദേശത്ത് പോകുകയെന്ന തന്റെ ആഗ്രഹം നടക്കില്ല. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർക്കു പറ്റിയ പണിയല്ലി തെന്നും ജോലിയില്ലാത്ത ആളുകൾക്കു മാത്രമേ പഞ്ചായത്തംഗമായി തിളങ്ങാൻ കഴിയൂ എന്നുമാണു സിന്ധുവിന്റെ കുറിപ്പിലുള്ളത്.

ഇതും വായിക്കുക: എന്നാലും ആരാടാ അത്! തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി

20 വർഷമായി സഹകരണ ബാങ്ക് സെക്രട്ടറിയാണ് സജി കുമാർ. 5 വർഷത്തിനുള്ളിൽ അദ്ദേഹവും താനും വിരമിക്കും. ഇതിനു ശേഷം വിദേശത്തേക്കു പോകാനാണ് തൻ്റെ തീരുമാനം. പഞ്ചായത്തിൽ പിടിച്ചു നിൽക്കുന്ന ഭർത്താവ് സജി ഒരിക്കലും വിദേശത്തേക്ക് വരില്ല. താൻ തിരഞ്ഞെടുപ്പിൽ നിൽക്കരുതെന്ന് പറഞ്ഞിട്ടും പാർട്ടി (സിപിഎം) തീരുമാനമെന്നു പറഞ്ഞ് സജികുമാർ മത്സരിച്ചു. എന്തായാലും ഒരു അധ്വാനവും കൂടാതെ തനിക്ക് ആ സൗകര്യം ഒപ്പിച്ചു തന്നതിനു വോട്ടർമാർക്കു നന്ദിയെന്നാണു സിന്ധുവിന്റെ കുറിപ്പിൽ പറയു ന്നത്.

Summary: After her husband, a CPM candidate, lost in the local body elections, his wife expressed gratitude to voters through a social media post. Following the defeat of Sajikumar Paradayil, the LDF candidate from Ward 4 of Mannar Panchayat and Secretary of the Kuttamperoor (Kunnathoor) Cooperative Bank, his wife Sindhu, a TTI teacher, posted a message on Facebook thanking the voters.

Comments are closed.