Last Updated:
കുടുംബ കലഹത്തെത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമം
പത്തനംതിട്ടയിൽ ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു. കാട്ടില്‍കയറി ഒളിച്ച ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയില്‍ മനോജിനെയാണ് (46) കടന്നൽ കൂട്ടം ആക്രമിച്ചത്. കുടുംബ കലഹത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു മനോജ് ഭാര്യ, മകന് ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർന്ന് ഇയാൾ നാമക്കുഴി മലയില്‍ ഒളിക്കുകയായിരുന്നു. കാട്ടിൽ ഒളിച്ച മനോജിന് കടന്നലിന്റെ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ടോടെ മലയിറങ്ങുകയായിരുന്നു. മനോജിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ എത്തിച്ചു. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Pathanamthitta,Kerala
Dec 19, 2025 10:44 AM IST
ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു

Comments are closed.