Last Updated:
സംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. ചെമ്പഴന്തി വെഞ്ചാവോട് ശ്രീനഗർ ശ്രീഭവനിൽ ആയിരുന്നു താമസം. ഭർത്താവ് പരേതനായ ഗൗതമദാസ്. മക്കൾ മോഹൻദാസ്, (റിട്ടയേർഡ് കെ. എസ്. ആർ. ടി. സി ഉദ്യോഗസ്ഥൻ), ചെമ്പഴന്തി ജി. ശശി, (എസ്. എൻ.ഡി .പി യോഗം സയറക്ടർ ബോർഡ് അംഗം, എസ്. എൻ ട്രസ്റ്റ് അംഗം.). മരുമക്കൾ: കെ. പ്രേമ, (റിട്ടയേർഡ് ട്രാവൻകൂർ ടൈറ്റാനിയം) എസ്.അജിത, (റിട്ടയേർഡ് എസ്. എൻ ജി എച്ച് എസ് എസ്). സംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.