ആലപ്പുഴയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു | CPM worker collapses to death during oath-taking ceremony in Alappuzha | Kerala


Last Updated:

CPM സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള

News18
News18

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ

സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. CPM സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്.

ഓച്ചിറ പഞ്ചായത്ത് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ചു.

പ്രാസംഗികനും എഴുത്തുകാരനുമായ മനോഹരൻ പിള്ള വിവിധ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ :ഷിജി.മക്കൾ :മനീഷ് മേനോൻ, ഗിരീഷ് മേനോൻ .

Comments are closed.