Last Updated:
ഇരുവർക്കും വൻ സ്വീകാര്യതയാണ് പ്രവർത്തകർക്കിടയിൽ നിന്നും ലഭിച്ചത്
തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി കോട്ടയം നഗരസഭാംഗം കെ.ശങ്കരനാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിതാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
ഇരുവർക്കും വൻ സ്വീകാര്യതയാണ് പ്രവർത്തകർക്കിടയിൽ നിന്നും ലഭിച്ചത്. ഇതിനോടൊപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം ബിജെപി പ്രവർത്തകർ പാടിയിരുന്നു. സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിൽ ഹാളിൽ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്. ഇവർ ഹാളിൽ വച്ച് ഭാരതാംബയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. യുഡിഎഫ് എൽഡിഎഫ് കൗൺസിലർമാർക്കിടയിൽ നിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ബിജെപി പ്രവർത്തകരുടെ ഗണഗീത ആലാപനം.
Thiruvananthapuram,Kerala

Comments are closed.