തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ BJP workers sing RSS Gana Geetham after taking oath at Thiruvananthapuram Corporation  | Kerala


Last Updated:

സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിൽ ഹാളിൽ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്

News18
News18

തിരുവനന്തപുരം കോർപ്പറേഷനിസത്യപ്രതിജ്ഞക്ക് ശേഷം ആർഎസ്എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ. സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവർത്തകരാണ് കൗൺസിഹാളികൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്. ഇവർ ഹാളിൽ വച്ച് ഭാരതാംബയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. യുഡിഎഫ് എൽഡിഎഫ് കൗൺസിലർമാർക്കിടയിനിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകഗണഗീതം പാടിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരകേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ബിജെപി പ്രവർത്തകരുടെ ഗണഗീത ആലാപനം.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപി പ്രവർത്തകർ ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.

അതേസമയം ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ചാണ് യുഡിഎഫ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. മുഎംഎൽഎ കൂടിയായ ശബരിനാഥഉൾപ്പെടെ ഭരണഘടനയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്.

Comments are closed.