പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു | UDF withdraws hartal in Perinthalmanna | Kerala


Last Updated:

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഹർത്താൽ നടപടികളിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു

News18
News18

മലപ്പുറം: മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രതികളെ പൊലീസ് പിടികൂടിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിന് നേരെ അക്രമം നടന്നത്. അക്രമത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ച് വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്.

പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തതായി വ്യക്തമാക്കിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഹർത്താൽ നടപടികളിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു.

Comments are closed.